Democrats to protest for gun control bill in US

വാഷിംഗ്ടണ്‍: യു.എസ് പ്രതിനിധിസഭയില്‍ തോക്ക് ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം കൊണ്ടുവരാനുള്ള വോട്ടെടുപ്പിന് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മതിക്കണമന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധം തുടര്‍ന്നു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് ഡെമോക്രാറ്റുകള്‍.

എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഹൗസ് സ്പീക്കറുമായ പോള്‍ റയാന്‍ ഡെമോക്രാറ്റുകളുടെ ആവശ്യം പൊതുശ്രദ്ധ ആകര്‍ഷിക്കാനാണെന്ന് അഭിപ്രായപ്പെട്ടു. ഒപ്പം തോക്കു ഉടമസ്ഥരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ബില്ലുകള്‍ പാസാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ പന്ത്രണ്ടിന് ഒര്‍ലാന്‍ഡോയിലെ നിശാക്ലബിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഡെമാക്രാറ്റുകള്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ ഇതിനെതിരാണ്. ഒരാള്‍ തീവ്രചിന്താഗതികള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അയാള്‍ അമേരിക്കകാരെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത് തോക്കുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമായി കരുതിന്നില്ലെന്നാണ് റിപബ്ലിക്കന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. അത് ഭീകരവാദമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അവര്‍ പറയുന്നു. എട്ടു മണിക്കൂറോളം നീണ്ട പ്രതിഷേധത്തില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുതെന്ന് ഡെമോക്രാറ്റുകളോട് അവരുടെ പ്രതിനിധിയായ ജോണ്‍ ലൂവിസ് ആവശ്യപ്പെട്ടു

Top