ഫ്രാന്‍സീസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാകോണ്‍ഗ്രസിനെകൂടി യു.ഡി.എഫില്‍ എത്തിക്കണം: ജോസഫ് വാഴക്കന്‍

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ്സ് പൂര്‍ണമാകണമെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനെ കൂടി യുഡിഎഫില്‍ എത്തിക്കണം എന്ന് കോണ്‍ഗ്രസ്സ് നേതാവ് ജോസഫ് വാഴക്കന്‍. ഇതിന് കേരളാ കോണ്‍ഗ്രസ്സ് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിനു ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാണിയുടെ മുന്നണി പ്രവേശനം

യു.ഡി.എഫ് വിട്ടുപോയ കെ.എം മാണി നേത്രത്വം നല്‍കുന്ന കേരളാകോണ്‍ഗ്രസിനെ, ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തോടെ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്യ്തു, രാജ്യസഭാ സീറ്റെന്ന കനത്ത വിലനല്‍കി യു.ഡി.എഫിലേക്കു തിരിച്ചു കൊണ്ടുവന്ന സാഹചര്യത്തില്‍.

കേരളാകോണ്‍ഗ്രസ്(എം) ലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് നേത്രത്വം നല്‍കുന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിനെകൂടി യു.ഡി.എഫില്‍ എത്തിക്കാന്‍ കേരളാകോണ്‍ഗ്രസ്(എം) മുന്‍കൈ എടുക്കണം. അവര്‍കൂടി വന്നാലേ കേരളാകോണ്‍ഗ്രസ് പൂര്‍ണ്ണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളില്‍. ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുത്.

Top