‘ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. ലോക്സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഒരു ചോദ്യം സഭയില്‍ ഉന്നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ ഇനി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. രാഹുല്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്ന് ഇരു സഭകളിലും നടത്തിയത്. കോണ്‍ഗ്രസും മുസ്ലീം ലീഗും ത്രിണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കിയത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 12 മണിവരേക്ക് സഭ മാറ്റിവെച്ചിരുന്നു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു.

Top