പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്യൂണിഷ്യന്‍ ജനത ഇന്ന് പോളിങ്ബൂത്തിലേക്ക്

ട്യൂണിഷ്യ: പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി ട്യൂണിഷ്യന്‍ ജനത ഇന്ന് പോളിങ്ബൂത്തിലേക്ക്. രണ്ടു സ്ത്രീകളുള്‍പ്പെടെ 26 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബാജി ഖാഇദ് അസ്സബ്‌സിയുടെ മരണത്തോടെയാണ് രാജ്യത്ത് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2016 മുതല്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന യൂസുഫ് ഷഹദ് ആണ് മത്സരാര്‍ഥികളില്‍ പ്രധാനി. തന്റെ ഭരണസഖ്യമാണ് ട്യൂണിഷ്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ബിസിനസുകാരനും മാധ്യമ കുലപതിയുമായ നബീല്‍ കറോവി ആണ് മറ്റൊരു പ്രധാന സ്ഥാനാര്‍ഥി. ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പ് പണം തിരിമറിക്കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്നഹ്ദ പാര്‍ട്ടിയുടെ അബ്ദുല്‍ ഫത്താഹ് മൗറു ആണ് മറ്റൊരു പ്രമുഖന്‍. പ്രതിരോധമന്ത്രിയും അസ്സബ്‌സിയുടെ അടുത്ത സുഹൃത്തുമായ അബ്ദുല്‍ കരീം സിബ്ദിയും രരംഗത്തുണ്ട്.

50 ശതമാനം വോട്ടുകള്‍ നേടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കുന്നില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടു സ്ഥാനാര്‍ഥികളില്‍നിന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

Top