ഡെംബലെ ഇനി ഈ സീസണില്‍ കളിക്കില്ല

രിക്ക് മൂലം വിശ്രമത്തിലിരിക്കുന്ന ബാഴ്‌സലോണ താരം ഒസ്മാന്‍ ഡെംബലെ ഇനി ഈ സീസണില്‍ കളിക്കില്ല. സെല്‍റ്റ വിഗോയ്ക്ക് എതിരായ ലാലിഗ മത്സരത്തിലായിരുന്നു ഡെംബലെയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങിന് ആണ് വീണ്ടും പരിക്കേറ്റത്. താരം പൂര്‍ണ്ണ ആരോഗ്യം കൈവരിച്ച ശേഷമെ ഇനി കളത്തില്‍ ഇറങ്ങുകയുള്ളൂ.

ഇതോടെ താരം കോപ ഡെല്‍ റേ ഫൈനലിലും പങ്കെടുക്കില്ലെന്ന് ഉറപ്പായി. വലന്‍സിയക്ക് എതിരെ ആണ് ബാഴ്‌സലോണയുടെ കോപ ഡെല്‍ റേ ഫൈനല്‍ പോരാട്ടം മെയ് 25നാണ്.

Top