ഗോള്‍ അടിക്കുന്നതിനിടെ പരിക്ക്; ഡെംബലെ ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും

ലിയോണ് എതിരായ മത്സരത്തിനിടെ ബാഴ്‌സ താരം ഒസ്മാന്‍ ഡെംബലെയ്ക്ക് വീണ്ടും പരിക്ക്. മുന്‍പേ് പരിക്കേറ്റ ഡെംബലെ ഇന്നലത്തെ കളിയില്‍ ഇറങ്ങില്ല എന്നാണ് അറിയിച്ചിരുന്നു പക്ഷേ അവസാന നിമിഷം താരം കളത്തിലിറങ്ങുകയായിരുന്നു. ഇന്നലെ സബ്ബായി കളത്തില്‍ എത്തുകയും ഒരു ഗോള്‍ അടിക്കുകയും ചെയ്തു.ഗോള്‍ അടിക്കുന്നതിനിടെയാണ് ഡെംബലെയ്ക്ക് പരിക്കേറ്റത്.

ഈ പരിക്ക് മൂലം ഒരു മാസത്തോളം ഡെംബലെ പുറത്ത് ഇരിക്കേണ്ടി വരും. അടുത്ത് ആഴ്ച നടക്കുന്ന രാജ്യാന്ത്ര മത്സരങ്ങളും ഒപ്പം ബാഴ്‌സലോണയുടെ അടുത്ത നാലു മത്സരങ്ങളും ഡെംബലെയ്ക്ക് നഷ്ടമാകും.

ബാഴ്‌സലോണയുടെ അടുത്ത മത്സരങ്ങള്‍ റയല്‍ ബെറ്റിസ്, എസ്പാന്‍യോള്‍, വിയാറയല്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകള്‍ക്ക് എതിരെയാണ്.

Top