ആവശ്യക്കാർ കൂടി; ഹൈലക്സ് പിക്കപ്പിന്റെ ബുക്കിങ് നിർത്തിവെച്ച് ടോയോട്ടോ

ടുത്തിടെ വെളിപ്പെടുത്തിയ ഹൈലക്സ് പിക്കപ്പിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ടൊയോട്ട അറിയിച്ചു.

വാഹനത്തിനുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് ഈ താല്‍കാലിക ഹോള്‍ഡിന്റെ കാരണം. നിര്‍മ്മാതാക്കളുടെ സപ്ലൈ ചെയിന് ഡിമാന്‍ഡിനൊപ്പം പിടിച്ച്‌ നില്‍ക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാര്‍ ലോകത്തെ ഏറ്റവും ആദരണീയമായ നെയിപ്ലേറ്റുകളിലൊന്നാണ് ടൊയോട്ട ഹൈലക്സ്. ഇതൊരു ഐതിഹാസിക ബ്രാന്‍ഡാണ്, ലോകത്തിലെ ഏറ്റവും കഴിവുള്ള വാഹനങ്ങളില്‍ ഒന്നാണ് ഹൈലക്സ്. ഇന്ത്യയില്‍ ടൊയോട്ട ഹൈലക്സ് ലോഞ്ച് ചെയ്യുന്നതിനായി ആകാംക്ഷയോടെ ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണ്, നിലവില്‍ ഇന്ത്യന്‍ ഝനത ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വാഹനങ്ങളിലൊന്നായി ഹൈലക്സ് മാറി.

2022 ജനുവരി 20 -ന്, ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ ഹൈലക്സ് വെളിപ്പെടുത്തുകയും അതിനുള്ള ബുക്കിംഗ് തുറക്കുകയും ചെയ്തു. പിക്കപ്പ് ട്രക്കിനായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണം കാരണം ഇതിന് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യക്തമായിരുന്നു.

Top