അഗ്‌നിപഥ് പദ്ധതി റദ്ദാക്കണമെന്ന ആവശ്യം; രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ്. സായുധ സേനയിലേക്കുള്ള താല്‍ക്കാലിക തിരഞ്ഞെടുപ്പിന് ശേഷം ഒന്നര ലക്ഷം ഉദ്യോഗാര്‍ഥികള്‍ കരാര്‍ കാലാവധി കഴിയുമ്പോള്‍ തൊഴില്‍ രഹിതരാകുമെന്നാണ് കോണ്‍ഗ്രസ് പങ്കുവയ്ക്കുന്ന ആശങ്ക.

ക്യാമ്പയിനിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെ വീട് വീടാന്തരം കയറിഅഗ്‌നിപഥി ന്യായ് പത്ര എന്ന ഫോം പൂരിപ്പിക്കും. മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 10 വരെ എല്ലാ ഷഹീദ് സ്മാരകങ്ങളിലും രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടക്കും. പ്രക്ഷോഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ മാര്‍ച്ച് 17 നും 20 നും ഇടയില്‍ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രകള്‍ നടത്തും. ഇതാണ് കോണ്‍ഗ്രസ് പ്രക്ഷോഭ പദ്ധതി.സൈനികരോട് കൂടിയാലോചിച്ചിട്ടില്ല, അഗ്‌നിപഥ് മോദിയുടെ തലച്ചോറില്‍ ഉദിച്ചതാണ്. ഇത് സൈനികര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചു. സായുധ സേനയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ജയ് ജവാന്‍ മിഷന്‍ ഞങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ശേഷം ഉപേക്ഷിക്കപ്പെട്ട ഒന്നരലക്ഷം യുവാക്കളുടെ നീതിക്ക് വേണ്ടി ഞങ്ങള്‍ പോരാടും. പ്രക്ഷോഭത്തിന്റെ കാരണം ഇതെന്നും ചൗധരി പറഞ്ഞു.

പാര്‍ട്ടി വക്താവ് പവന്‍ ഖേര, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് എന്നിവര്‍ക്കൊപ്പമാണ് ചൗധരി പ്രക്ഷോഭം ആരംഭിക്കുകയാണെന്ന് വ്യക്തമാക്കിയത്. ‘നമുക്ക് കരാര്‍ സൈനികരെ ആവശ്യമില്ല. സാധാരണ സൈനികര്‍ക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. സായുധ സേനയില്‍ ഇതിനകം മൂന്ന് ലക്ഷം സൈനികര്‍ കുറവാണ്. 10 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയില്‍ 10 ലക്ഷം സൈനികര്‍ മാത്രമേ ഉണ്ടാകൂ, അതില്‍ മൂന്ന് ലക്ഷം മാത്രമാണ് സാധാരണ സൈനികര്‍. ഇത് നമ്മുടെ രാജ്യത്തെ ദുര്‍ബലമാക്കും. നമ്മള്‍ വീണ്ടും അടിമത്തത്തിലേക്ക് വഴുതി വീഴും’. ചൗധരിയുടെ ആശങ്ക ഇങ്ങനെ.അഗ്‌നിപഥ് പദ്ധതി സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ബാധിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സംരക്ഷിക്കാന്‍ സായുധ സേനയ്ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ വച്ചാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് എക്സ് സര്‍വീസ്മെന്‍ സെല്‍ മേധാവി കേണല്‍ രോഹിത് ചൗധരി പറഞ്ഞു.

Top