Dell Inspiron 11: An affordable Windows 10 notebook

ജോലി, പഠനം, വിനോദം എന്നീ മൂന്ന് കാര്യങ്ങള്‍ക്കും ഒറ്റലാപ്‌ടോപ്. ഡെല്‍ ഇന്‍സ്‌പൈറോണ്‍ 5567 ആണ് ഈ മൂന്ന് കാര്യങ്ങള്‍ക്കും തുണയാകാന്‍ എത്തുന്നത്. അടിസ്ഥാന മോഡലിന് 39,590 രൂപയാണ് വില. സവിശേഷതകള്‍ കൂടുംതോറും വിലയും കൂടും.

വിന്‍ഡോസ് 10 ഓ എസ്, 1080 X 1920 പിക്‌സല്‍ റെസലൂഷന്‍ ഉള്ള 15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, ഏഴാം തലമുറ ഇന്റല്‍ കോര്‍ ഐ 7 പ്രോസസര്‍ 16 ജി ബി റാം, നാല് ജിബി എഎംഡി റാഡിയോണ്‍ ആര്‍ 7 ഗ്രാഫിക്‌സ് കാര്‍ഡ്, രണ്ട് ടി ബി വരെ ഹാര്‍ഡ് ഡ്രൈവ്, ഡിവിഡി ഡ്രൈവ്, പത്ത്മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.

15 മാസം ആന്റി വൈറസ് സൗജന്യം എന്നിവയുണ്ട്. 23.3 മില്ലിമീറ്റര്‍ മാത്രമാണ് കനം വെള്ള, നീല, ഗ്രേ, ചുവപ്പ് നിറങ്ങളില്‍ ലഭിക്കും.

Top