വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് രണ്ട് പതിപ്പുകളില്‍ പുതിയ ക്രോംബുക്കുമായി ഡെല്‍

DELL CHROMEBOOK

വിദ്യാര്‍ത്ഥികള്‍ക്കായി ഡെല്‍ പുതിയ ക്രോംബുക്ക് അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ബെറ്റി ഷോയിലാണ്‌ 5000 സീരീസിലുള്ള പുതിയ ക്രോംബുക്കുമായി ഡെല്‍ എത്തിയിരിക്കുന്നത്. ലാപ്‌ടോപ്പിന്റെ രണ്ട് പതിപ്പുകളില്‍ ഒന്ന് 2ഇന്‍ വണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിസൈനിലും രണ്ടാമത്തേത് 11ഇഞ്ച് കാംഷെല്‍ ഫോംഫാക്ടറിലുമാണ് എത്തുന്നത്.

പുതിയ ലാപ്‌ടോപ്പ് 13 മണിക്കൂര്‍ ബാറ്ററി ലൈഫാണ് വാഗ്ദാനം ചെയ്യുന്നത്. ഡെല്ലിന്റെ അഭിപ്രായത്തില്‍ 10,000 മൈക്രോ ഡ്രോപ്‌സ് നിലനിര്‍ത്താന്‍ കഴിയുന്ന ആദ്യ ക്രോംബുക്ക് മോഡലാണ്‌ ക്രോംബുക്ക് 5190.

റഗ്ഗഡ് റേഞ്ച് ടാബ്ലെറ്റുകളുടെയും നോട്ട്‌ബുക്കുകളില്‍ നിന്നുമാണ് പുതിയ ക്രോംബുക്ക് മോഡല്‍ ഡിസൈനും ടെക്‌നോളജിയും കടം എടുത്തിരിക്കുന്നത്.

സ്‌ക്രാച്ചുകളെ പ്രതിരോധിക്കുന്ന ഡിസ്‌പ്ലെയാണ് ക്രോംബുക്ക് 5190 യില്‍ ഉള്ളത്. സ്പില്‍ റസിസ്റ്റന്റോട് കൂടിയതാണ് ക്രോംബുക്കിന്റെ കീബോര്‍ഡ്. ഡിവൈസ് താഴെ വീണാലും ഈട് നില്‍ക്കുന്ന തരത്തിലാണ് ക്രോംബുക്കിന്റെ ചേസിസ് വികസിപ്പിച്ചിരിക്കുന്നത്.

ക്ലാസ്സ്‌ റൂമിന്റെ സാഹചര്യത്തിന് ഇണങ്ങുന്ന തരത്തിലുള്ള മികച്ച സവിശേഷതകള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് ഡെല്‍ ക്രോംബുക്ക് 5190 ലാപ്‌ടോപ്പ്. ക്ലാസ്സ് റൂമിലും പുറമെയും നടക്കുന്ന കാര്യങ്ങളുടെ ഫോട്ടോസ് എടുക്കാവുന്ന വേള്‍ഡ് ഫേസിങ് ക്യാമറയാണ് ലാപ്‌ടോപ്പില്‍ ഒരുക്കിയിരിക്കുന്നത്‌.

നോട്ട്‌സ് എഴുതുന്നതിനും ചിത്രങ്ങള്‍ വരയ്ക്കുന്നതിനുമായി സ്‌റ്റെലസും ഒരുക്കിയിട്ടുണ്ട്. ഇഎംആര്‍ പെന്‍ സപ്പോര്‍ട്ട്, യുഎസ്ബി ടൈപ്പ്‌സി കണക്ടിവിറ്റി, വീഡിയോസിന് വേണ്ടി വേള്‍ഡ് ഫേസിങ് ക്യാമറ, ഡ്യുവല്‍ അല്ലെങ്കില്‍ ക്വാഡ് കോര്‍ ഇന്റല്‍ സെലറോണ്‍ പ്രോസസര്‍ എന്നിവയാണ് ക്രോംബുക്ക് 5000 സീരീസിന്റെ പ്രധാന സവിശേഷതകള്‍.

Top