dell chromebook 13

കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയിരിക്കുന്ന ഗൂഗിള്‍ ഡെല്‍ ക്രോംബുക്ക് വിപണിയിലെത്തി.

ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ക്രോംബുക്കുകളില്‍ ലഭ്യമായിട്ടുള്ള പല ആപ്ലിക്കേഷനുകളും ഇതില്‍ വേഗത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വ്യത്യസ്ത തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ വളരെ ലളിതമായി ഉപയോഗിക്കുവാന്‍ ക്രോംബുക്ക് 13ല്‍ സാധ്യമാണ്.

13.3 ഇഞ്ച് ഫുള്‍ ടച്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഡിവൈസിന് അഞ്ചാം തലമുറ ഇന്റല്‍ ബ്രോഡ് വെല്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുക.

1920X1080 ആണ് ഡിസ്‌പ്ലേ റെസല്യൂഷന്‍. ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയാണ് ടച്ച്പാനല്‍ ഓപ്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഡെല്‍ ബുക്ക്13ന് 400-900 ഡോളര്‍ റേഞ്ചിലായിരിക്കും വില വരുക.

Top