ഡെലിവറി ബോയ് മുസ്ലീം; ഓര്‍ഡര്‍ ചെയ്ത സാധനം വാങ്ങാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍

താനെ: ഡെലിവറി ബോയ് മുസ്ലീം മതവിശ്വാസിയായതിനാല്‍ സാധനം വാങ്ങാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍. കാശ്മീര്‍ പ്രദേശവാസിയായ ഗജ്‌നന്‍ ചതുര്‍വേദിയാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ നല്‍കുവാന്‍ എത്തിയ ഡെലിവറി ബോയിയോട് പേര് ചോദിച്ചറിഞ്ഞ ഗജ്‌നന്‍ ഇയാള്‍ മുസ്ലീം മതവിശ്വാസിയാണെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു. ഡെലിവറി ബോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Top