Delith Sisters Arrest; Police Report

കണ്ണൂര്‍: തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യറാക്കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.

നിയമാനുസൃതമായ രീതിയിലാണ് തലശ്ശേരി പൊലീസ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികള്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കേസെടുത്ത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂര്‍ എസ്പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറും.

അതേസമയം, ദലിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംഭവത്തില്‍ പൊലീസിനോട് ചോദിച്ചാല്‍ വിവരം ലഭിക്കുമെന്നായുരുന്നു പിണറായിയുടെ മറുപടി

കേസില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിലിറങ്ങിയ പെണ്‍കുട്ടികളിലൊരാളായ അഞ്ജനയാണ് ഇന്നലെ രാത്രി 11.30 ഓടെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

അമിതമായ നിലയില്‍ മരുന്ന് ഉള്ളില്‍ എത്തിയ നിലയില്‍ കണ്ടെത്തിയ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അഞ്ജന അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Top