യെസ് ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: യെസ് ബാങ്കിലെ പണക്ഷാമം പരിഹരിക്കാന്‍ ആര്‍ബിഐ ഇടപെടുന്നു. യെസ് ബാങ്കിന് 1000 കോടി രൂപ വരെ വായ്പയായി നല്‍കാനാണ് ആര്‍ബിഐയുടെ തീരുമാനം. പണമില്ലാതെ ശാഖകള്‍ പ്രതിസന്ധിയിലായതോടെയാണ് ആര്‍ബിഐയുടെ ഈ നീക്കം.

ആര്‍ബിഐ ആക്ട് 17 പ്രകാരമാണ് നടപടി. യെസ് ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നിയമവശം ആര്‍ബിഐ പരിശോധിച്ചുവരികയാണ്. 49 ശതമാനം ഓഹരി ഏറ്റെടുക്കാനാണ് ആര്‍ബിഐ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top