അമിത്ഷാ രാജി വയ്ക്കണം; ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പേരില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്‌സഭയില്‍ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡന്‍ ഉള്‍പ്പടെ 15 എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്‌കൗര്‍ റാണ മര്‍ദ്ദിച്ചെന്ന രമ്യ ഹരിദാസിന്റെ പരാതിയും സ്പീക്കര്‍ക്കു മുന്നിലുണ്ട്.

Top