ലോക്ക് ഡൗണ്‍; കടമെടുത്ത മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയ്യാര്‍: വിജയ്മല്യ

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സമയത്ത് കടമെടുത്ത മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തയാറാണെന്ന് മദ്യവ്യവസായി വിജയ്മല്യ.

സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി 9,000 കോടി രൂപയാണ് വായ്പയെടുത്തത്. ഇത് തിരികെ നല്‍കാന്‍ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് വിജയ്മല്യ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

ബാങ്കുകള്‍ പണം സ്വീകരിക്കാന്‍ തയാറാവുകയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ വസ്തു വകകള്‍ തിരികെ നല്‍കാന്‍ തയാറാവുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Top