നിര്‍ഭയ പ്രതികളെ തൂക്കിലേറ്റണം; ആഭ്യന്തരമന്ത്രിക്ക് രക്തം കൊണ്ട്‌ കത്തെഴുതി ഷൂട്ടിങ് താരം

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആഭ്യാന്തരമന്ത്രിക്ക് രക്തം കൊണ്ട്‌ കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ് താരം വര്‍തിക സിങ്. സംഭവത്തിലെ നാലു പ്രതികള്‍ക്കും വധശിക്ഷ നടപ്പാക്കുക എന്നാവശ്യപ്പെട്ട് വര്‍തിക സ്വന്തം രക്തത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി അയച്ചത്.

ഇന്ത്യയില്‍ ബലാത്സംഗത്തിനിരയായ ഒരോ വനിതകള്‍ക്കും വേണ്ടി നിര്‍ഭയ കേസ് പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് വര്‍തിക പറഞ്ഞു. ‘നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിക്കൊല്ലാം’ – എന്നതരത്തില്‍ ഒരോ സ്ത്രീകളില്‍ നിന്നും ശബ്ദമുയരണം. ഈ സന്ദേശം വനിത എം.പിമാരും താരങ്ങളും ഏറ്റെടുക്കണമെന്നും വര്‍തിക പറഞ്ഞു.

Top