കേന്ദ്രത്തിന്റെ ഇടപെടല്‍ ; ഒമാനില്‍ 3 മലയാളികള്‍ക്ക് ജയില്‍ മോചനം

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ ജയില്‍ മോചനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയത്.

മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പില്‍, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍, രമേശന് കിനാത്തെരിപറമ്പില്‍, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവനചന്ദ്രന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്.

Top