വിസ ചട്ടലംഘനം; 150 ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക

ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയതിനും വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും 150 ഇന്ത്യക്കാരെ നാടുകടത്തി യുഎസ്. നാടുകടത്തപ്പെട്ടവര്‍ ഇന്നു രാവിലെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ വന്നിറങ്ങിയതായും ബംഗ്ലാ
ദേശ് വഴിയാണ് വിമാനം ഇന്ത്യയിലെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

രാവിലെ ആറു മണിയോടെ മൂന്നാം ടെര്‍മിനലിനാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. ഇവരുടെ രേഖകളും മറ്റും പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യുഎസിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒക്ടോബറില്‍ 311 ഇന്ത്യക്കാരെ മെക്‌സിക്കോ മടക്കി അയച്ചിരുന്നു.

Top