ഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

ചെന്നൈ : ന്യൂ‍ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട കേരള എക്സ്പ്രസ് (12626) ആന്ധ്രയിലെ ഗുണ്ടകൽ ഡിവിഷനിലെ യേർപേടിനു സമീപം പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല.

പാൻട്രി വീൽ പൊട്ടിയതാണു പാളം തെറ്റാൻ കാരണം. നാളെ രാവിലെ 9.25നു എറണാകുളത്തെത്തേണ്ട ട്രെയിൻ ഇതു മൂലം വൈകും.

Top