മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുത്തില്ല; അന്ത്യകര്‍മ്മം നടത്തി പൊലീസ്

ന്യൂഡല്‍ഹി: മാനഭംഗത്തിനിരയായി ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ആരും ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് അന്ത്യ കര്‍മ്മങ്ങള്‍ നടത്തി പൊലീസ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങളൊന്നും ലഭിക്കാതാകുകയും മൃതദേഹം അജ്ഞാതമായി തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള ‘ഭോജ്’ അടക്കമുള്ളവ പൊലീസുകാര്‍ നടത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പ്രവൃത്തിയെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഭിനന്ദിച്ചതായി പൊലീസ് സൂപ്രണ്ട് ബോട്രെ രോഹന്‍ പ്രമോദ് പറഞ്ഞു. ആരും പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാതെ വന്നപ്പോള്‍ പൊലീസ് ഏറ്റെടുത്ത് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത് പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കുമെന്നും എസ്പി പറഞ്ഞു.

Top