വോട്ടര്‍പട്ടിക; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ ലോക്‌സഭാ ഇലക്ഷന്റെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.
2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനം റദ്ദാക്കിയ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് അപ്പീല്‍.

തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടര്‍ പട്ടിക അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ കോടതി ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

2019ലെ വോട്ടര്‍ പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കേരള ഹൈക്കോടതി വിധി. 2015ലെ വോട്ടര്‍പട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിരെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായത്. ഇതിനെതിരെയാണ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Top