ഉന്നാവോ പീഡനക്കേസ് ;പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷിത താമസമൊരുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനും ഡല്‍ഹിയില്‍ സുരക്ഷിത താമസമൊരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ജന്മ നാട്ടില്‍ ജീവന് ഭീഷണിയുണ്ടെന്ന കുടുംബത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സാക്ഷി സംരക്ഷണ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ നടപടി കൈകൊള്ളാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

ജൂലൈ 28ന് നടന്ന വാഹനാപകടത്തെ തുടര്‍ന്ന്, നിലവില്‍ എയിംസില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. അപകടത്തിന് പിന്നില്‍ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിങ്ങാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് അമ്മയും, രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉള്‍പ്പടെയുള്ള പെണ്‍കുട്ടിയുടെ കുടുംബം സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചത്.

Top