നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി തളളി രാഷ്ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തളളി. ദയാഹര്‍ജി തള്ളണമെന്ന ആവശ്യം ഉന്നയിച്ച് പ്രതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച ഹര്‍ജിയാണ് രാഷ്ട്രപതി തള്ളിയത്.

അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കും. തുടര്‍ന്ന് 3.30ന് വീണ്ടും കേസില്‍ വാദം കേള്‍ക്കും.

നേരത്തെ പ്രതിയായ വിനയ് ശര്‍മയുടേയും മുകേഷ് സിംഗിന്റേയും തിരുത്തല്‍ ഹര്‍ജി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് മുകേഷ് സിംഗ് കഴിഞ്ഞ ചൊവ്വാഴ്ച ദയാഹര്‍ജി നല്‍കിയത്.

Top