സിവില്‍ ജഡ്ജിമാരെ നേരിട്ട് ജില്ലാ ജഡ്ജിമാരായി നിയമിക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: സിവില്‍ ജഡ്ജിമാര്‍ക്ക് നേരിട്ട് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സിവില്‍ ജഡ്ജിമാരെ നേരിട്ട് ജില്ലാ ജഡ്ജിമാരായി നിയമിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് സരന്‍, രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ഏഴ് വര്‍ഷം അഭിഭാഷകനായി പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ജില്ലാ ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ടതെന്നും സിവില്‍ ജഡ്ജിമാര്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ജില്ലാ ജഡ്ജി നിയമനത്തിന് ഭരണഘടനയുടെ അനുഛേദം 233 ഏഴ് വര്‍ഷത്തെ അഭിഭാഷക പരിചയം വ്യവസ്ഥ ചെയ്യുന്നുണ്ട്.

Top