മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസുകളില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനെതിരെ പുതിയ വിധി പ്രഖ്യാപിച്ച് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.

ക്രിമിനല്‍ നടപടിച്ചട്ടം 438 പ്രകാരം നല്‍കുന്ന മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി വിചാരണ തീരുന്നത് വരെയാണെന്നും വിധിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം നല്‍കണമോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്നും കോടതി പറയുന്നു.

ജാമ്യത്തിന് ആവശ്യമായ ഉപാധികളും കോടതിക്ക് മുന്നോട്ടുവയ്ക്കാമെന്നും എന്നാല്‍ സമയപരിധി നിശ്ചയിക്കുന്നത് നിയമത്തിന്റെ ഉദ്ദേശത്തിന് ചേര്‍ന്നതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തെ പരിമിതപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്, കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും പരിഗണിക്കണം തുടങ്ങിയ അഞ്ച് മാര്‍ഗനിര്‍ദേശങ്ങളും മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതിന് കോടതി പുറപ്പെടുവിച്ചു.

Top