വിചാരണ നിര്‍ത്തിവെയ്ക്കണം; ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 30 മുതല്‍ സാക്ഷികളെ വിസ്തരിക്കാനിരിക്കെയാണ് ദിലീപ് ഹര്‍ജിയുമായി മുമ്പോട്ട് വന്നത്.

പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് വിചാരണ കോടതി സാക്ഷി വിസ്താരത്തിനായുള്ള നടപടികള്‍ തുടങ്ങിയത് സാക്ഷികളുടെ ക്രോസ് വിസ്താരത്തിന് തടസം സൃഷ്ടിക്കുമെന്നാണ് ദിലീപ് പറയുന്നത്.

Top