ഉത്തേജക വിരുദ്ധ ഏജന്‍സി: ബ്രാന്‍ഡ് അംബാസിഡറായി സുനില്‍ ഷെട്ടി

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുനില്‍ ഷെട്ടിയെ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. രാജ്യത്തെ കായിക രംഗത്തെ ശുദ്ധീകരണത്തിന് നടന്റെ താരപദവി ഗുണം ചെയ്യുമെന്ന അധികൃതരുടെ തീരുമാനത്തെത്തുടര്‍ന്നാണ് സുനില്‍ ഷെട്ടിയെ അംബാസിഡറായി നിയമിച്ചത്.

സമീപ കാലത്ത് നടത്തിയ ആന്റി ഡോപ്പിംഗ് ടെസ്റ്റുകളില്‍ നിരവധി താരങ്ങള്‍ സംശയത്തിന്റെ നിഴലിലായിരുന്നു. തുടര്‍ന്നാണ് ഉത്തേജക വിരുദ്ധ ഏജന്‍സി നടപടികള്‍ ശക്തമാക്കിയത്.

Top