2020യിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പുമായി സ്റ്റീവ് ഹാങ്ക്

ന്യൂഡല്‍ഹി: 2020യിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുഎസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലെത്തിക്കാന്‍ പാടുപെടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാദങ്ങളിലെ തുടര്‍ച്ചയായ ഇടിവ് സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് യുഎസ് സാമ്പത്തിക വിദഗ്ധന്റെ ഈ മുന്നറിയിപ്പ്.

ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. മതം, വംശീയത എന്നിവയിലാണ് സര്‍ക്കാരിന് താല്പര്യം. അപകടം പിടിച്ച കോക്ടെയില്‍ ആണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ് എന്ന നിലയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ ഇടപാടുകള്‍ ചുരുങ്ങിയതാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു കാരണം.

ആറ് വര്‍ഷത്തെ ഏറ്റവും വലിയ ജിഡിപി ഇടിവിലാണ് ഇന്ത്യ. എന്നിട്ടും ലോകത്തെ അതിവേഗ വളര്‍ച്ചയുള്ള രാജ്യമാണ് തങ്ങളെന്നാണ് ഇന്ത്യ അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top