ഷഹീന്‍ബാഗ് സമരം; ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ അടുത്ത മാസം 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ അടുത്ത മാസം 23 ലേക്ക് മാറ്റി സുപ്രീംകോടതി.

ഡല്‍ഹി കലാപത്തില്‍ മുഖം തിരിച്ച് നിന്ന ഡല്‍ഹി പൊലീസിനെ കോടതി നിശതമായി വിമര്‍ശിച്ചു. പൊലീസ് മുന്നില്‍ നടക്കുന്ന സംഭവങ്ങളില്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും ഡല്‍ഹി പൊലീസ് ബ്രിട്ടീഷ് പൊലീസിനെ കണ്ട് പഠിക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. ഡല്‍ഹി കലാപത്തെ കോടതി അപലപിച്ചു. സംഭവം നിര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു.

ഷഹീന്‍ബാഗ് സമരക്കാരുമായി സംവദിച്ച മധ്യസ്ഥരായി നിയോഗിച്ച അഭിഭാഷകരായ സാധന രാമചന്ദ്രനും സഞ്ജയ് ഹെഗ്ഡയും നല്‍കിയ റിപ്പോര്‍ട്ടില്‍ നിറയെ എങ്കിലുകളും എന്നാലുകളുമാണെന്ന് ജസ്റ്റീസുമാരായ എസ്.കെ കൗളും ജോസഫും ചൂണ്ടിക്കാട്ടി.

Top