ചൈനയില്‍ നിന്ന് സെക്‌സ് ടോയ്‌സ് കടത്തല്‍; പിടികൂടി ഭൂട്ടാന്‍ റോയല്‍ പൊലീസ്‌

ന്യൂഡല്‍ഹി: പുതപ്പും ചായപ്പൊടിയും എന്ന്‌ വ്യാജേന ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയിസുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നത് പിടികൂടി ഭൂട്ടാന്‍ റോയല്‍ പൊലീസ്. ഭൂട്ടാന്‍ ചൈന അതിര്‍ത്തിയില്‍ നിന്നാണ് വാഹനം പിടികൂടിയത്.

വിവിധ തരത്തിലുള്ള ആയിരക്കണക്കിന് ചൈനീസ് നിര്‍മ്മിത സെക്‌സ് ടോയ്‌സുകളുമായെത്തിയ ബൊലേറോയാണ് ഇന്നലെ ഭൂട്ടാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൈനയില്‍ നിന്ന് കുതിരപ്പുറത്ത് കൊണ്ടുവന്ന ടോയ്‌സുകള്‍ കാറിലേക്ക് കയറ്റുന്നതിനിതിനിടയിലാണ് ഇവരെ റോയല്‍ ഭൂട്ടാന്‍ പൊലീസ് പിടികൂടിയത്. ചൈനയില്‍ നിന്നുള്ള പുതപ്പുകളും ചായപ്പൊടിയുമാണെന്ന്പ റഞ്ഞായിരുന്നു സെക്‌സ് ടോയ്‌സ് കടത്തല്‍. ഇത്തരത്തില്‍ മൂന്ന് ബൊലേറോ വാഹനങ്ങളാണ് പൊലീസ് പിടികൂടിയത്.

Top