പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ സംസ്‌കൃതം സംസാരിക്കൂ: ഗണേഷ് സിങ്

ന്യൂഡല്‍ഹി: എല്ലാ ദിവസവും സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും നിയന്ത്രിക്കാമെന്ന് ബിജെപി എംപി ഗണേഷ് സിങ്. ലോക്‌സഭയില്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം. ദിനംന്തോറും സംസ്‌കൃതം സംസാരിച്ചാല്‍ പ്രമേഹവും കൊളസ്ട്രാളും കുറയുമെന്ന് മാത്രമല്ല നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിക്കാനും സാധിക്കുമെന്ന് എം.പി ഗണേഷ് സിങ് പറഞ്ഞു.

അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞതെന്നും കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് സംസ്‌കൃതത്തിലാക്കിയാല്‍ മികച്ചതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചില ഇസ്ലാമിക് ഭാഷകളും സംസ്‌കൃതത്തില്‍ നിന്നുണ്ടായതാണ് അതുകൊണ്ട് തന്നെ ലോകഭാഷകളില്‍ 97 ശതമാനത്തിനന്റെയും അടിസ്ഥാനം സംസ്‌കൃതമാണെന്നാണ് എംപിയുടെ വാദം. ആയതിനാല്‍ ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ സംസ്‌കൃത ഭാഷയ്ക്കുണ്ടൈന്ന് അദ്ദേഹം പറയുന്നു.

Top