ശബരിമല: പുന:പരിശോധന ഹര്‍ജി 13ന് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല പുന:പരിശോധന ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എഴുപതോളം ഹര്‍ജികള്‍ ഭരണഘടന ബഞ്ച് പരിഗണിക്കും. 2018 സെപ്റ്റംബര്‍ 28 ന് സ്ത്രീ പ്രവേശനം അനുവദിച്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളുമാണ് പരിഗണിക്കുന്നത്.

Top