ഡൽഹിയിൽ വായു മലിനീകരണം മൂലം ആളോഹരി നഷ്ടം കൂടിയതായി പഠനം

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം മൂലം കൂടുതൽ ആളോഹരി സാമ്പത്തിക നഷ്ടം ഉണ്ടായതായി മെഡിക്കൽ ജേണലായ ദി ലാൻസെറ്റ് നടത്തിയ പഠനത്തിൽ പറയുന്നു. കഴിഞ്ഞ വർഷം വായു മലിനീകരണത്തെ തുടർന്നുണ്ടായ അകാല മരണവും രോഗാവസ്ഥയും മൂലം 1.06 ശതമാനം സാമ്പത്തിക നഷ്ടമാണ് ഡൽഹിയിലുണ്ടായത്. രാജ്യതലസ്ഥാനത്തെ മലിനീകരണ ഭീഷണി പരിഹരിക്കുന്നതിന് പുതിയ സംവിധാനം ആവിഷ്കരിക്കാൻ സർക്കാർ നിർബന്ധിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിനെയും വായു മലിനീകരണം ബാധിച്ചിട്ടുണ്ട്. 1.34 ശതമാനം ജിഡിപി നഷ്ടമാണ് ഇവിടെ ഉണ്ടായത്. 2019ൽ ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണം മൂലം 1.67 ദശലക്ഷം മരണങ്ങളുണ്ടായതായി പഠനത്തിൽ കണ്ടെത്തി. ഇത് രാജ്യത്തെ മൊത്തം മരണങ്ങളിൽ 17.8 ശതമാനം വരും.

1990 മുതൽ 2019 വരെ ഗാർഹിക വായു മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് 64.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചതാണ് ഇതിന് കാരണം. അതേസമയം അന്തരീക്ഷ കണികാ മലിനീകരണം 115.3 ശതമാനമായും ആംബിയന്റ് ഓസോൺ മലിനീകരണം 139.2 ശതമാനമായും വർധിച്ചതായി പഠനം പറയുന്നു. 2019ലെ കണക്കനുസരിച്ച് വായു മലിനീകരണത്തെ തുടർന്നുണ്ടായ രോഗങ്ങൾ, മരണങ്ങൾ, അപകടങ്ങൾ എന്നിവ മൂലം രാജ്യത്തുണ്ടായ സാമ്പത്തികനഷ്ടം ഏകദേശം രണ്ടര ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ 1.36 ശതമാനം വരുമിതെന്നും ന്യൂ സയന്റഫിക്ക് പേപ്പർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Top