Delhi’s ‘Akbar Road’ to be renamed as ‘Maharana Pratap Road – subramanian swamy

subramanian swamy

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് എന്നു പുനര്‍നാമകരണം ചെയ്യണമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ 33 ശതമാനം റോഡുകള്‍ക്കും മുസ്‌ലിം പേരുകളാണെന്നും, മുസ്‌ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ അതിക്രമിച്ചുകടന്നശേഷം നിരവധി റോഡുകള്‍ക്ക് അവരുടെ പേരു നല്‍കിയിട്ടുണ്ടെന്നും സ്വാമി ന്യായീകരിച്ചു.

മഹാറാണ പ്രതാപ് ധീരനായ പോരാളിയായിരുന്നെന്നും ഒരു വിദേശ ശക്തികള്‍ക്കു മുമ്പിലും അദ്ദേഹം തലകുനിച്ചിട്ടില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. നേരത്തെ, അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടിരുന്നു.

Top