ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു; ഇന്നത്തെ ശരാശരി തോത് 393 ; കൃത്രിമ മഴക്ക് സാധ്യത

ദില്ലി: ദീപാവലിയ്ക്ക് ശേഷം ദില്ലിയിലെ വായു ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 393 ആണ്. തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ആനന്ദ് വിഹാര്‍, ജഹാംഗിര്‍പുരി. ആര്‍കെ പുരം എന്നിവടങ്ങളിലെല്ലാം 400 ന് മുകളിലേക്ക് വായുഗുണനിലവാരമിടിഞ്ഞു.

പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ആരോപിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനൊപ്പം, വാഹനങ്ങളില്‍ നിന്നുളള വായുമലിനീകരണവും വര്‍ധിച്ചതായി കണക്കുകള്‍ പുറത്തുവന്നു.

ദില്ലിയില്‍ മലിനീകരണം രൂക്ഷമായ 13 ഹോട്ട്‌സ്‌പോട്ടുകളില്‍ അഗ്‌നിരക്ഷാ സേനയുടെ ടാങ്കറുകള്‍ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം സ്‌പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാന്‍ 215 ആന്റി സ്‌മോഗ് ഗണ്ണുകളും വിന്യസിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.

Top