മഴയ്ക്ക് നന്ദി; ഡല്‍ഹിയില്‍ വായു മലിനീകരണത്തോത് കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണത്തിന് ആശ്വാസം. ഈ വര്‍ഷം രണ്ടാം തവണയാണ് ഡല്‍ഹിയില്‍ വായു മലിനീകരണം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ദിവസങ്ങളായി പെയ്യുന്ന മഴ അന്തരീക്ഷത്തെ വൃത്തിയാക്കിയെന്നാണ് അധികൃതര്‍ പറയുന്നത്.

കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ കണക്കാണ് ഇപ്പോള്‍ ഡല്‍ഹിയ്ക്ക് ആശ്വാസമായിരിക്കുന്നത്. ബോര്‍ഡിന്റെ വായു നിലവാര സൂചിക ആശ്വാസകരമായ നിലവാരത്തിലേക്കാണെത്തിയിരിക്കുന്നത്.

0-50 വരെയുള്ള സൂചിക നിലവാരമാണ് നല്ലത് എന്ന വിഭാഗത്തില്‍ പെടുന്നത്. 51-100 വരെ തൃപ്തികരം, 101-200 വരെ കുറഞ്ഞ ശക്തിയിലുള്ള മലിനീകരണം, 201-300 ജാഗ്രത, 301-400 അതീവ ജാഗ്രത, 401-500 പൂര്‍ണ്ണ മലിനീകരണം എന്നിങ്ങനെയാണ് മറ്റ് സൂചികള്‍. 48 പൊയന്റാണ് ഇപ്പോള്‍ ഡല്‍ഹിയ്ക്ക് ലഭിച്ചിരിക്കുന്നത്. 10 മില്ലി മീറ്റര്‍ ചുറ്റളവിലുള്ള മലിനീകരണ തന്മാത്രകളുടെ കാര്യത്തിലും ഡല്‍ഹി സേഫ് സോണിലാണ്.

Top