കൊറോണ; കേന്ദ്രസര്‍ക്കാര്‍ വൈറസിനെ ഗൗരവമായി കാണുന്നില്ല: രാഹുല്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ കൊറോണ വൈറസിനെ ഗൗരവമായി കാണുന്നില്ലെന്നും വൈറസ് പടരാതിരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും രാഹുല്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് നമ്മുടെ ജനങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വളരെ ഗുരുതരമായ ഭീഷണിയാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കൊറോണ ബാധച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,112 ആയി. രോഗം ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം 99 പേരാണ് ചൈനയില്‍ മരിച്ചത്. ഹോങ്കോങ്ങില്‍ ഇന്നലെ 50 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

Top