‘മേക് ഇന്‍ ഇന്ത്യ’ അല്ല ‘റേപ് ഇന്‍ ഇന്ത്യ’; രാഹുല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം

Loksabha

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ലോക്‌സഭയില്‍ ബഹളം. ‘മേക് ഇന്‍ ഇന്ത്യ’ അല്ല ‘റേപ് ഇന്‍ ഇന്ത്യ’യാണെന്ന രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് പ്രതിഷേധം. ബിജെപി വനിതാ എംപിമാരുള്‍പ്പെടെയാണ് സഭയില്‍ പ്രതിഷേധിക്കുന്നത്. സ്ത്രീകളെ പരസ്യമായി അപമാനിച്ചുവെന്നും രാഹുലിനെതിരെ കര്‍ശനമായി നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചത്.

ജാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ ഈ വിവാദപരമായ പരാമര്‍ശം. മോദിയുടെ സുപ്രധാന ആശയത്തെ വളരെ മോശം രീതിയില്‍ ചിത്രീകരിച്ചുവെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത് സ്ത്രീകളെ ഉപയോഗിച്ചല്ലെന്നും എംപിമാര്‍ ആരോപിച്ചു.

എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുകയാണ് ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

Top