രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ മുമ്പോട്ട് നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്ത് ബിജെപി സര്‍ക്കാരിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ ഈ ആവശ്യവുമായി രംഗത്ത് വന്നത്.

മാത്രമല്ല കോണ്‍ഗ്രസിന്റെ 135ാം സ്ഥാപക സ്ഥാപക ദിനമായ ഇന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗാണ് രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്റ് സ്ഥാനം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.

രാഹുല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം എല്ലാകാലത്തേക്കും ഉപേക്ഷിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് താല്‍ക്കാലികമായി മാറി നിന്നിട്ടേയുള്ളൂ. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ തിരിച്ചെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം-ദിഗ് വിജയ് സിംഗ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. സോണിയാ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്.

Top