തന്നെ അറിയില്ലെന്ന കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്ക് മറുപടിയുമായി പ്രശാന്ത് കിഷോര്‍

ന്യൂഡല്‍ഹി: ജെഡിയു നേതാവും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെ കേള്‍ക്കുകയോ അറിയുകയോ ഇല്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് പുരി. ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത് എന്‍ഡിഎ സഖ്യകക്ഷിയുടെ നേതാവായ പ്രശാന്ത് കിഷോറാണല്ലോ എന്ന ചോദ്യത്തിന്ആരാണ് പ്രശാന്ത് കിഷോറെന്നായിരുന്നു മന്ത്രിയുടെ മറു ചോദ്യം. 2014ല്‍ മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞ ആളാണെന്ന് പറഞ്ഞപ്പോള്‍ അന്ന് താനിവിടെ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി

എന്നാല്‍ ഇപ്പോള്‍ മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം സീനിയര്‍ മന്ത്രിയാണ്. കൂടാതെ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയുടെ പാര്‍ട്ടി ചുമതലയും അദ്ദേഹത്തിനാണ്. അതുകൊണ്ട് പുരി ജിയെപ്പോലെ മുതിര്‍ന്ന നേതാവ് എങ്ങനെയാണ് സാധാരണക്കാരെ അറിയുകയെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Top