എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വധശിക്ഷ വൈകാന്‍ കാരണം: പ്രകാശ് ജാവദേകര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതില്‍ എഎപി സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് ആരോപിച്ച് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. എഎപി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് നാല് പ്രതികളുടെയും വധശിക്ഷ ഇത്ര വൈകാന്‍ കാരണമെന്ന് ജാവദേക്കര്‍ പറഞ്ഞു.

വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞ ശേഷമാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് പ്രതികള്‍ക്ക് കൈമാറിയത്. വിധി വന്ന് ഒരാഴ്ച്ചയ്ക്കകം പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ നടപ്പാകുമായിരുന്നുവെന്നും ജാവേദ്ക്കര്‍ ചൂണ്ടിക്കാട്ടി.

Top