ഗോഡ്‌സെ പരാമര്‍ശം; പ്രഗ്യാ സിങ്ങിനെതിരെ നടപടി എടുക്കില്ല

ന്യൂഡല്‍ഹി: ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കാതെ ബിജെപി.

അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുന്നതിന് മുന്‍പാണ് തീരുമാനം കൈകൊണ്ടത്.

കഴിഞ്ഞ നവംബറിലാണ് ഗോഡ്‌സെയെ പ്രഗ്യാ പ്രശംസിച്ചത്. സംഭവം വിവാദമായതോടെ പ്രജ്ഞയുടെ പ്രസ്താവന ബിജെപി തള്ളിയിരുന്നു. പാര്‍ട്ടിയുടെ നിലപാടല്ല പ്രജ്ഞ പറഞ്ഞതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.

മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വന്‍ വിവാദമാണ് ഉണ്ടാക്കിയത്. ഈ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉണ്ടായതോടെ പ്രഗ്യാ സിങ്ങിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

പിന്നീട് അവര്‍ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് പ്രഗ്യാ സിങ് ന്യായമായി പറഞ്ഞത്.

Top