ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിര്‍ത്തി വെക്കാനൊരുങ്ങി ഡ്രഗ് റഗുലേറ്റര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പന നിര്‍ത്തിവെയ്ക്കാന്‍ ഡ്രഗ് റഗുലേറ്റര്‍. ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഡല്‍ഹി ഹൈക്കോടതി ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയ്‌ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പ് ശരിയായ രീതിയില്‍ പരിശോധിക്കാതെയാണ് മരുന്നുകള്‍ എത്തിക്കുന്നതെന്നും വിലക്കിഴിവില്‍ വിറ്റഴിക്കുന്നതിനാല്‍ മരുന്ന് കച്ചവടത്തെ ബാധിക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Top