ബിരിയാണി വില്‍പ്പനക്കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

ന്യൂഡല്‍ഹി: നോയിഡയില്‍ ബിരിയാണി വിറ്റുകൊണ്ടിരുന്ന യുവാവിന് മര്‍ദ്ദനം. ഡല്‍ഹിയില്‍ നിന്നും 66 കിലോമീറ്റര്‍ മാറി റബുപുരയിലാണ് സംഭവം. തങ്ങളുടെ സ്ഥലത്തെത്തി ബിരിയാണി വിറ്റെന്നാരോപിച്ചാണ് 43കാരനായ ലോകേഷ് എന്ന യുവാവിനെ ജാതീയമായി അധിക്ഷേപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ എസ്.സി, എസ്.ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. ബിരിയാണിയുണ്ടാക്കിയതിന് ലോകേഷിനെ സംഘം മര്‍ദ്ദിക്കുന്നതും, മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍.

Top