വരുമാനം വര്‍ദ്ധിപ്പിക്കുക; ജിഎസ്ടി കൗണ്‍സില്‍ നിര്‍ണായക യോഗം നാളെ

ന്യൂഡല്‍ഹി: നാളെ ജിഎസ്ടി കൗണ്‍സില്‍ നിര്‍ണായക യോഗം ചേരും. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. യോഗത്തില്‍ പ്രധാനമായും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നികുതി ഘടന അവലോകനം ചെയ്യും.

സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വൈകാന്‍ കാരണം പ്രതീക്ഷിച്ചതിലും താഴെയുള്ള ജി.എസ്.ടി വരുമാനമാണ്. ആയതിനാല്‍ ഈ സാഹചര്യത്തില്‍ നികുതി ഉയര്‍ത്തി വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് കൗണ്‍സില്‍ ആലോചിക്കുന്നത്.

ഉപഭോക്താക്കളും വ്യവസായവും ദുരിതപൂര്‍ണായ ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാല്‍ സെസ് നിരക്കുകളേയോ നിരക്ക് കാലിബ്രേഷനെയോ ഉയര്‍ത്തുന്നതിനെ പശ്ചിമ ബംഗാള്‍ എതിര്‍ത്തു. എന്നാല്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തിയാലും വിലക്കയറ്റം ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പരോക്ഷനികുതി ഭരണകൂടത്തിന്റെ തീരുമാനമെടുക്കുന്ന കൗണ്‍്‌സിലിന്റെ 38-ാമത് യോഗമാണിത്.

Top