കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബാങ്കുകള്‍ ഭയക്കേണ്ട: നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബാങ്കുകള്‍ ഭയക്കേണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്വേഷണ ഏജന്‍സികളെ ഭയന്ന് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ബാങ്കുകള്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നിര്‍മ്മല പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ ബാങ്കിങ് തലവന്മാരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സിബിഐ ഡയറക്ടര്‍ ആര്‍.കെ ശുക്ലയുമായുള്ള കൂടിക്കാഴ്ചയില്‍ മൂന്നുകോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പ് കേസുകള്‍ ബാങ്കിന്റെ ആഭ്യന്തര സമിതി പരിശോധിച്ച ശേഷം ബാങ്കിങ് റെഗുലേറ്റര്‍ക്കും പിന്നീട് അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറിയാല്‍ മതിയെന്നും
ഇത്തരം തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും മന്ത്രി അറിയിച്ചു.

തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പരും എഫ്‌ഐആറിന്റെ ഇ-ഫയലിങിനായി സിബിഐയ്ക്ക് പ്രത്യേക ഇ മെയില്‍ വിലാസമുണ്ടാകുമെന്നും നിര്‍മ്മല പറഞ്ഞു.

Top