നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല; അവസാന ദയാഹര്‍ജിയും തള്ളി രാഷ്ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ മുന്‍പ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്റ്റേ ചെയ്ത്.

ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ നടപടികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ദയാഹര്‍ജികള്‍ തളളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിക്കും.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top