നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രപതി ദയാഹര്‍ജി തളളിയത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ നല്‍കിയ പുന:പരിശോധന ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

Top