നിര്‍ഭയ കേസ്; പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്‌

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മാര്‍ച്ച് 20ന് രാവിലെ 6 മണിക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.

എല്ലാവരുടേയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 3ന് വധശിക്ഷ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതികളുടെ ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ ശിക്ഷാവിധി മാറ്റിവെയ്ക്കുകയായിരുന്നു.

Top